Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indian Cricket

സൗ​ര​വ് ഗാം​ഗു​ലി​യു​ടെ ജീ​വി​ത​ക​ഥ സി​നി​മ​യാ​കു​ന്നു; ദാ​ദാ ഫ​സ്റ്റ്ലു​ക്ക്

മു​ന്‍ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​ന്‍ സൗ​ര​വ് ഗാം​ഗു​ലി​യു​ടെ ജീ​വി​ത​ക​ഥ ആ​സ്പ​ദ​മാ​ക്കി ഒ​രു​ക്കു​ന്ന സി​നി​മ​യു​ടെ ഫ​സ്റ്റ്ലു​ക്ക് എ​ത്തി. ദാ​ദാ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ബോ​ളി​വു​ഡ് താ​രം രാ​ജ്കു​മാ​ര്‍ റാ​വു ഗാം​ഗു​ലി​യാ​യെ​ത്തു​ന്നു. 

ലോ​ക ക്രി​ക്ക​റ്റി​ന്‍റെ ത​റ​വാ​ടാ​യ ലോ​ർ​ഡ്സി​ലെ ബാ​ൽ​ക്ക​ണി​യി​ൽ​നി​ന്നു​കൊ​ണ്ട് ജ​ഴ്സി​യൂ​രി വീ​ശി​യ സൗ​ര​വ് ഗാം​ഗു​ലി​യെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന​താ​ണ് ഫ​സ്റ്റ് ലു​ക്ക്.

വി​ക്ര​മാ​ദി​ത്യ മൊ​ത്വാ​നെ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ല​വ് ര​ഞ്ജ​നും ഗു​ൽ​ഷ​ൻ കു​മാ​റും ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്നു. ചി​ത്രം അ​ടു​ത്ത വ​ർ​ഷം മേ​യ് 14ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

ഇ​ന്ത്യ​യ്ക്കാ​യി 113 ടെ​സ്റ്റു​ക​ളും 311 ഏ​ക​ദി​ന​ങ്ങ​ളും ക​ളി​ച്ച താ​ര​മാ​ണ് ഗാം​ഗു​ലി. ഇ​ടം​കൈ​യ​ന്‍ ബാ​റ്റ്‌​സ്മാ​നാ​യ അ​ദ്ദേ​ഹം രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റ് ക​രി​യ​റി​ല്‍ വി​വി​ധ ഫോ​ര്‍​മാ​റ്റു​ക​ളി​ലാ​യി 18575 റ​ണ്‍​സ് നേ​ടി​യി​ട്ടു​ണ്ട്. കൊ​ല്‍​ക്ക​ത്ത​യു​ടെ രാ​ജ​കു​മാ​ര​ന്‍ എ​ന്ന് വി​ളി​ക്ക​പ്പെ​ടു​ന്ന ഗാം​ഗു​ലി പി​ന്നീ​ട് ബം​ഗാ​ള്‍ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി. പി​ന്നീ​ട് ബി​സി​സി​ഐ പ്ര​സി​ഡ​ന്‍റ് ആ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചു.

 

 

Latest News

Corehub Up